ഒരു ജീവിതം പല മനുഷ്യർ......
***********************

ഓരോ ദിവസവും കൃത്യമായ കണക്ക് കൂട്ടലുകളിലൂടെ തന്നെയാണ് ഇത്‌ വരെ നീങ്ങിയത്... എന്റെ ജീവിതത്തെ Struggling... എന്ന് വിളിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല, കണക്ക് കൂട്ടിയും കിഴിച്ചും വരവ് ചെലവുകൾക്കിടയിൽ ഞെരിഞ്ഞും പുതിയ വരുമാനങ്ങൾക്കെന്തു മാർഗമെന്നാലോചിച്ചും ഒരു കുടുംബം മാന്യമായി പോറ്റേണ്ടതെങ്ങിനെ എന്ന വിജയിച്ച പരീക്ഷണമായിരുന്നു ജീവിത നാൾ വഴികളിലെല്ലാം..... എല്ലാ ദൈവങ്ങളുടെയും അനുഗ്രഹമുണ്ടായിരുന്നു... എണ്ണി ചുട്ട അപ്പം പോലെ കിട്ടുന്ന തുച്ഛ വരുമാനത്തിൽ നിന്നും ഒരു വർഷം രണ്ടു ലക്ഷം രൂപ വീതം കൂട്ടി വെച്ചു അങ്ങിനെ ഇഷ്ടപെട്ട സുന്ദരി വീടു വാങ്ങാൻ ചെലവ് വന്ന ഇരുപത്തി ആറര ലക്ഷം രൂപ (പഴയ വീട് എക്സ്ചേഞ്ച് ചെയ്തത് കൂടാതെയാണെ ) ബിജു അണ്ണൻ സ്ഥലം വിറ്റ് കാശു തരാന്ന് പറഞ്ഞെങ്കിലും ആ അത്യാവശ്യ ഘട്ടത്തിൽ ആ സാഹസത്തിനു മുതിരാനുള്ള സമയവും ഉണ്ടായില്ല ... ... .....വീട് വാങ്ങിയാൽ മാത്രം പോരാ രെജിസ്ട്രേഷൻ ചെലവ്.... പൂജ, പെയിന്റ് അടി, ട്രെസ് ഇടീല് ... . മുൻപിൽ കാണാകയം.......... നെറ്റിയിൽ പോറാൻ പോലും ഒരു പൈസ ഇല്ലാത്ത അവസ്ഥ... എന്നിട്ടും ആരോടും ചോദിച്ചില്ല.... വീടിന്റെ പാല് കാച്ചലിന്റെ അന്ന് രാവിലെ ബിജു അണ്ണൻ അമ്പതിനായിരം രൂപ തന്നു. ഒരു പത്തു പൈസ ആരും സഹായിക്കാനില്ലാത്തിടത്തു അഞ്ചു ലക്ഷത്തിന്റെ വിലയുണ്ടായിരുന്ന ആ അമ്പതിനായിരം ..... കൈ നീട്ടി വാങ്ങുമ്പോൾ സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി................എങ്കിലും വെറും 50000 രൂപയുടെ പേരിൽ എന്റെ ചുന്ദരി വീട് വാങ്ങിയതിന്റെ എനിക്ക് മാത്രമാകേണ്ട 'ഫുൾ credit' നഷ്ടമായി..... അതും ഒരു സന്തോഷം.......
tobe continued.....

Comments